Honeypreet Insan, the adopted daughter of so-called spiritual leader Gurmeet Ram Rahim Singh, is being hunted by the Haryana Police, which today issued an alert at airports and other exit points for her.
മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദാ തലവനും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനിനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ വെട്ടിച്ച് ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ഹണിപ്രീത് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ തട്ടിയെടുത്ത് രക്ഷപെടാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് പ്രതിയെ ജയിലില്‍ എത്തിച്ചതെന്ന് ഹരിയാന ഐജി കെ കെ റാവുവാണ് വെളിപ്പെടുത്തിയത്.